കുവൈറ്റ് ദുരന്തത്തില്‍ തൃശ്ശൂര്‍ സ്വദേശി ബിനോയിക്കും ജീവന്‍ നഷ്ടമായി; വീടെന്ന സ്വപ്‌നവുമായി വിദേശ ജോലിക്ക് പോയത് കഴിഞ്ഞയാഴ്ച

Written by Taniniram

Published on:

ചാവക്കാട്: കുവൈറ്റ് ദുരന്തത്തില്‍ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസി(44)ന്റെ മരണമാണ് സ്ഥിരീകരിച്ചത്.
ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 5 ദിവസം മുന്‍പാണ് അവധി കഴിഞ്ഞ് ബിനോയ് കുവൈത്തില്‍ തിരിച്ച് എത്തിയത്. സുഹൃത്തുക്കളാണ് മരണ വിവരം വീട്ടുകാരെ
അറിയിച്ചത്. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. വി. അബ്ദുള്‍ ഖാദര്‍ ബിനോയിയെ കാണാനില്ലെന്ന് കാണിച്ച് നോര്‍ക്ക അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് . മരിച്ചതായി കണ്ടെത്തിയത്.

ബിനോയുടെ കുടുംബം സാമ്പത്തിക വളരെയേറെ പ്രയാസം നേരിടുന്ന കുടംബമാണ്. വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് സ്വന്തമായി ഷെഡ് നിര്‍മ്മിച്ച് അതിലേക്ക് താമസം മാറ്റിയത്. നല്ലൊരു വീട് എന്ന സ്വപ്‌നവുമായാണ് ബിനോയ് കഴിഞ്ഞയാഴ്ച കുവൈത്തിലേക്ക് പോകുന്നത്. നാട്ടുകാരുമായി നല്ല സുഹൃത്ത് ബന്ധമുളള ബിനോയിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാട് മുഴുവന്‍. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അധികൃതരുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.

See also  തൃശൂർ വില്ലുവട്ടം ആരോഗ്യകേന്ദ്രത്തിന് അജ്ഞാതൻ തീയിട്ടു

Related News

Related News

Leave a Comment