തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Written by Taniniram

Published on:

തൃശൂര്‍ പീച്ചി ഡാമില്‍ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ യെയാണ് (25) മരണപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ത്ഥിയാണ് .

ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. തൃശൂര്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രാത്രിയിലെ വെളിച്ച കുറവ് വ്യാപകമായ തിരച്ചിലിന് തിരിച്ചടിയായി. സ്‌കൂബ ടീം ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തിരച്ചില്‍ പുനരാരംഭിച്ചത്. കാണാതായതിന് സമീപത്ത് നിന്ന് തന്നെ മൃതദേഹം ലഭിച്ചു.

See also  തെരുവില്‍ ഭരണഘടന വായന

Related News

Related News

Leave a Comment