തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയ്ക്ക് പാമ്പ് കടിയേറ്റു

Written by Taniniram

Published on:

തൃശൂര്‍ : മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പാമ്പുകടിച്ചു. അമ്മയോടൊപ്പം ചികിത്സയ്‌ക്കെത്തിയ ഒറ്റപ്പാലം ദേവികൃപയില്‍ ദേവിദാസിനാണ് (32) പാമ്പു കടിയേറ്റത്.

ദേവിദാസിനെ ട്രോമ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.നീതി മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ മുറ്റത്ത് കലുങ്കില്‍ ഇരിക്കവേ പുല്‍പ്പടര്‍പ്പില്‍ നിന്നു വന്ന പാമ്പ് ദേവിദാസിന്റെ കൈവിരലില്‍ കടിക്കുകയായിരുന്നു. പാമ്പ് പുല്‍പ്പടര്‍പ്പിലേക്കു മറഞ്ഞു.

ഏത് ഇനം പാമ്പാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അമ്മ മരുന്നുവാങ്ങാന്‍ നീതി മെഡിക്കല്‍ സ്റ്റോറില്‍ വരിയില്‍ നില്‍ക്കുകയായിരുന്നു. രോഗിയെ ചികിത്സയ്ക്കായി മാറ്റിയശേഷം അധികൃതര്‍ പരിസരത്തെ പുല്‍പ്പടര്‍പ്പു വെട്ടിമാറ്റി വൃത്തിയാക്കി.

See also  തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി

Related News

Related News

Leave a Comment