തൃശൂർ കുന്നംകുളത്ത് വീട്ടുകാർ പെരുന്നാളിന് പോയി, തിരിച്ചെത്തിയപ്പോൾ വീട് കത്തിയമർന്നു

Written by Taniniram

Published on:

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ വീടിന് തീയിട്ടു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാര്‍ പെരുന്നാളിന് പോയ സമയത്താണ് തീയിട്ടത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്. വീടിന് മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ കുന്നംകുളം അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

See also  ദമിതം ; സ്ത്രീത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മോഹിനിയാട്ടത്തിലൂടെ…

Related News

Related News

Leave a Comment