കോൺഗ്രസ് നേതാവ് ടി എൻ പ്രതാപന് നേരെ വീണ്ടും പോസ്റ്റർ യുദ്ധം. ഇന്ന് രാവിലെ ഡിസിസി ഓഫീസിനു മുന്നിലും പ്രസ് ക്ലബ്ബ് വഴിയിലും ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ തോൽവിയിൽ ടി എൻ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം, ആർഎസ്എസ് സംഘപരിവാർ ഏജന്റ് പ്രതാപനെ ഒറ്റപ്പെടുത്തുക, മണലൂർ കണ്ടു പനിക്കണ്ട പ്രതാപാ, ടി എൻ പ്രതാപൻ കോൺഗ്രസിന്റെ ശാപം എന്നീ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ തോൽവിക്കുള്ള തെളിവെടുപ്പിനായി മൂന്നാംഗ സംഘം വരുന്ന ഇന്ന് തന്നെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസിനുള്ളിൽ തന്നെ വിഷയമായിട്ടുണ്ട്. പോസ്റ്റർ പ്രചരണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാവാൻ ഇടയില്ലെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ അറിയിച്ചു. കർശന നിർദേശത്തിന് ശേഷവും പോസ്റ്റർ പതിക്കുന്നത് അന്വേഷിക്കണം എന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു.
ടി എന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്ററുകള്‍

- Advertisement -