ഭക്ഷണത്തിനാെപ്പം ബ്ലേഡും ഫ്രീ! ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്…

Written by Web Desk1

Published on:

ബെംഗളൂരു (Bangalure) : എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ബ്ലേഡിന്റെ ഭാഗം ലഭിച്ചെന്ന് പരാതി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്.

മാദ്ധ്യമ പ്രവർത്തകൻ മാത്യുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്. ഭക്ഷണം വായിൽ വച്ചപ്പോൾ മൂർച്ചയുള്ള ഒരു സാധനം നാവിൽ തട്ടിയതായി പോളിന് തോന്നി. ഇതോടെ ഭക്ഷണം ഇറക്കാതെ പുറത്തെടുത്തപ്പോഴാണ് മധുരക്കിഴങ്ങിൽ ബ്ലേഡ് കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

മുതിർന്ന വ്യക്തിയായതിനാൽ ഭക്ഷണം ഇറക്കാതെ പുറത്തെടുത്തു നോക്കാൻ സാധിച്ചുവെന്നും കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിലാണ് ഇത്തരത്തിൽ ബ്ലേഡ് കുടുങ്ങിയിരുന്നെങ്കിൽ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം എയർ ഇന്ത്യയുടെ വീഴ്ച വിശദമാക്കിയത്.

See also  സീറ്റ് മാറ്റിയിരുത്തിയതിന് യാത്രക്കാരൻ അടുത്തിരുന്നയാളെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു

Related News

Related News

Leave a Comment