ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ ലൈഫ് : തൃശ്ശൂരിലെ ഈ 11 സ്ഥാപനങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരവ്

Written by Taniniram

Published on:

തൃശ്ശൂർ ജില്ലയിൽ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്.ശക്തന്‍ സ്റ്റാന്റിലെ നൈസ് റസ്റ്റോറന്റ്, ശക്തന്‍ സ്റ്റാന്റിന് പരിസരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകട, ടി.ഡബ്ല്യൂ.സി.സി.എസ് ബില്‍ഡിങിലെ റസ്റ്റോറന്റ്, ചാവക്കാട് കൃഷ്‌ണേട്ടന്റെ ചായക്കട, ചാവക്കാട് കൂടെ റസ്റ്റോറന്റ്, ഗുരുവായൂര്‍ തൈക്കാട് ഗാലക്‌സി ബേക്കറി, കുന്നംകുളം എം.കെ.കെ. വെജിറ്റബിള്‍സ്, ഇരിഞ്ഞാലക്കുട കഫേ ഡിലൈറ്റ്, നിജൂസ് ടീ ക്ലബ്, അരിമ്പൂര്‍ ടിങ്കു ബേക്കറി, ന്യൂ സ്റ്റാര്‍ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയത്.

മഴക്കാലത്തോടനുബന്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍, ഭക്ഷ്യവിഷബാധ എന്നിവ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി 247 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത് . 11 സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 65 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നല്‍കി. 

See also  കാറ്റാടി മരം വീണ് കുട്ടികൾ അടക്കം നാലുപേർക്ക് ഗുരുതര പരിക്ക്

Related News

Related News

Leave a Comment