ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി വെജിറ്റേറിയന്; ഭക്ഷണം മാത്രം; ഉത്തരവിറക്കി എക്‌സിക്യൂട്ടീവ് ഓഫീസർ

Written by Taniniram

Updated on:

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. എക്‌സിക്യൂട്ടീവ് ഓഫീസിൽ ചിക്കൻ ബിരിയാണി വിളമ്പിയതിന് പിന്നാലെയാണ് നടപടി. ക്ഷേത്രത്തിൽ ഗുരുതരമായ ആചാര ലംഘനം നടന്നതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെയിരുന്നു.

ക്ഷേത്ര ഓഫീസിന് സമീപത്തെ ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിലും സമയ നിയന്ത്രണം ഏർപ്പെടുത്തി. ഡ്യൂട്ടിയിലില്ലാത്തവർക്ക് ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിനും ഭരണസമിതി വിലക്കേർപ്പെടുത്തി. എക്‌സിക്യൂട്ടിവ് ഓഫീസിൽ ജീവനക്കാർ പ്രവൃത്തി സമയം കഴിഞ്ഞും തുടരണമെങ്കിൽ മുൻ കൂർ അനുമതി വാങ്ങണം. അവധി ദിവസങ്ങളിൽ ഓഫീസ് തുറക്കുന്നതിലും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

See also  അയോദ്ധ്യസമർപ്പണ ഓണവില്ലിനെ ചൊല്ലി വിവാദം

Related News

Related News

Leave a Comment