കെഎസ്ആര്‍ടിസിയില്‍ പിറന്ന കുഞ്ഞിന് പേരിട്ട് രക്ഷിതാക്കള്‍; സമ്മാനങ്ങളുമായി ആശുപത്രിയും

Written by Taniniram

Updated on:

കെഎസ്ആർടിസിയിൽ പിറന്ന കുഞ്ഞിന് അമല എന്ന പേരിട്ട് രക്ഷിതാക്കൾ. അമല ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സ്നേഹത്തോടെയും സുരക്ഷിതത്തോടെയുള്ള പരിചരണത്തിന്റെ ഓർമ്മക്കായി കുഞ്ഞിന് അമല എന്ന പേരിട്ടത് എന്ന് രക്ഷിതാക്കൾ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് അങ്കമാലിയിൽ നിന്നും കോഴിക്കോട് പോകുന്ന ബസ്സിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പേരാമംഗലത്ത് വെച്ച് വേദന അനുഭവപ്പെട്ട യുവതിയെ ബസ് ജീവനക്കാർ അമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസ്സിൽ വച്ചുതന്നെ പ്രസവം പൂർണമായും നടന്നു കഴിഞ്ഞു. അമല ആശുപത്രിയിൽ സൗജന്യമായാണ് അമ്മക്കും കുഞ്ഞിനും ചികിത്സ നൽകിയത്. സുഖം പ്രാപിച്ച അമ്മയെയും കുഞ്ഞിനെയും ഇന്ന് ഡിസ്ചാർജ് ചെയ്യുന്ന ചടങ്ങിൽ അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയറ്റ് തറക്കൽ കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് ഉപഹാരം കൈമാറി.

See also  ക്യാമറയുള്ള കാര്യം മറന്നു , ബിഗ്‌ബോസ് ഒടിടിയിൽ സ്വകാര്യ നിമിഷങ്ങളുമായി മത്സരാർഥികൾ ; വൻ വിവാദം

Related News

Related News

Leave a Comment