ഫലം വരുന്നതിന് മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി, സത്യപ്രതിജ്ഞയ്ക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, രാഷ്ട്രപതിഭവന്‍ അലങ്കരിക്കും

Written by Taniniram

Published on:

എക്‌സിറ്റ് പോളുകളും അനുകൂലമായതോടെ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി. കന്യാകുമാരിയിലെ ധ്യാനത്തില്‍ നിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ഏഴോളും പ്രധാനപ്പെട്ട യോഗങ്ങളിലാണ് പങ്കെടുത്തത്. വിജയിച്ചാല്‍ എന്‍ഡിഎ ജൂണ്‍ 9ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. കര്‍ത്തവ്യ പദോ രാഷ്ട്രപതി ഭവനോ സത്യപ്രതിജ്ഞയുടെ വേദിയായി തിരഞ്ഞെടുത്തേക്കും. ഒരുക്കങ്ങളുടെ ഭാഗമായി രാഷ്ട്രപതിഭവന്‍ അലങ്കരിക്കും.

ഇതിനായി ആവശ്യമുളള ചെടികളുടെയും പുഷ്പങ്ങളും എത്തിക്കുന്നതിനുളള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. സത്യപ്രതിജ്ഞയോടൊപ്പം ഭാരതീയ പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികളും സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളെയും ചടങ്ങില്‍ പങ്കെടുപ്പിച്ചേക്കും.

See also  വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു; മോദിക്കും(Modi) ജയശങ്കറിനും(Jayasankar) അഭിനന്ദപ്രവാഹം

Leave a Comment