പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതര്‍

Written by Taniniram

Published on:

അങ്കമാലിയില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യുവതി പ്രസവിച്ചു. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീനയാണ് ബസ്സില്‍ പ്രസവിച്ചത്. അങ്കമാലിയില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് സെറീനക്ക് വേദന അനുഭവപ്പെടുന്നത്.

പേരാമംഗലത്തു നിന്നും അമല ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ബസില്‍ വച്ച് പ്രസവം പൂര്‍ണ്ണമായും നടന്നു കഴിഞ്ഞു. സെറീനയുടെയും ലിജീഷിന്റെയും അഞ്ചാമത്തെ കുഞ്ഞാണ് ഇത്. അമല ആശുപത്രിയില്‍ കെഎസ്ആര്‍ടിസി ബസ് വന്നു നിന്നപ്പോള്‍ ആശുപത്രിയില്‍ ഉള്ളവരും ഡോക്ടേഴ്‌സ് നഴ്‌സുമാരും സംഭവം അറിയാതെ ആദ്യം പകച്ചുനിന്നു. കാര്യം അറിഞ്ഞപ്പോള്‍ എല്ലാ സംവിധാനങ്ങളും ഒരുക്കി അമ്മയെയും കുഞ്ഞിനേയും ഹോസ്പിറ്റലില്‍ സുരക്ഷിതമായി എത്തിച്ചു.

See also  കെഎസ്‍ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്നു; ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

Related News

Related News

Leave a Comment