അരിമ്പൂർ പരദേവത ക്ഷേത്രത്തിൽ മോഷണം 5 പവനും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു

Written by Taniniram

Published on:

അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂ മിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണാഭര ണങ്ങളും ഇരുപതിനായിരം രൂപയും കവർന്നു. വ്യാഴാഴ്‌ച പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തു റക്കാനെത്തിയ മേൽശാന്തി നിരഞ്ജനാണ് സ്റ്റോ ർ റൂമിന്റെ വാതിലിൽ കുറ്റി ഇളകിയിരിക്കുന്നത് കണ്ടത്.പൂട്ട് പൊളിച്ചിരുന്നില്ല. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ വഴിപാട് കൗണ്ടറിലുള്ള മേശ തിരിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. മേശ ക്കുള്ളിലെ സാധനങ്ങൾ പുറത്ത് വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് ക്ഷേത്രം ഭാര വാഹികളെത്തി നടത്തിയ പരിശോധനയിലാണ് മേശക്കകത്തെ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ക്ഷേത്രത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആരെങ്കിലും ആ കാം മോഷണത്തിന് പിന്നിലെന്നാണ് സൂചന. വാ തിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മുൻഭാഗത്തുള്ള ജനലുകൾ തിക്കിത്തുറന്ന് മേ ശ തിരിച്ചിട്ടാണ് മോഷണം നടത്തിയിട്ടുള്ളത്. കൃ ത്യമായി സ്വർണവും പണവും ഇരിക്കുന്ന മേശവ ലിപ്പ് മോഷ്‌ടാവിന് പരിചിതമെന്ന് വ്യക്തം. മുറി ക്ക് അകത്തുകടക്കാതെ ജനലഴികൾക്കിടയിലൂ ടെ തന്ത്രപ്പൂർവമാണ് മോഷണം നടത്തിയിരിക്കു ന്നത്. മേശയുടെ താഴത്തെ അറയിൽ സൂക്ഷിച്ച പെട്ടിയിൽനിന്നാണ് വഴിപാടായി ഭക്തർ നൽകി യ സ്വർണാഭരണങ്ങൾ മോഷണം പോയത്. തി രുവാഭരണങ്ങൾ മറ്റൊരിടത്താണ് സൂക്ഷിക്കുന്ന ത്. ഗണപതി പ്രതിഷ്‌ഠക്ക് മുന്നിലുള്ള ഭണ്ഡാരം തകർത്ത് പണവും അപഹരിച്ചിട്ടുണ്ട്. മറ്റു പ്രധാ ന ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ ശ്രദ്ധിച്ചിട്ടില്ല. അ തിനാൽ കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയിട്ടുള്ളത് എന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. സമീപത്തെ റോഡു കളിലുള്ള സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ പ രിശോധിച്ചുവരികയാണ്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരല ടയാള വിദഗ്‌ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷണത്തിന് പിന്നിൽ ഒന്നിലധികം പേർ ഉള്ളതായാണ് പ്രാഥമിക നിഗമനം.

See also  ലോകസഭാ തെരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി യോഗം നടത്തി

Related News

Related News

Leave a Comment