ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു ; ഗബ്ബറിനെ മിസ് ചെയ്യുമെന്ന് ആരാധകർ

Written by Taniniram

Published on:

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം ക്രിക്കറ്റ് അവസാനിപ്പിച്ചത്.
ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനക്രിക്കറ്റിലാണ് താരം കൂടുതല്‍ ശോഭിച്ചത്. ഇടംകൈയ്യന്‍ ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ ധവാന് കഴിഞ്ഞു. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഡല്‍ഹിയില്‍ ജനിച്ച ധവാന്‍ ഓസ്ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2013-മുതല്‍ മൂന്നുഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015-ല്‍ ഏകദിനലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ്. നീണ്ട 20-വര്‍ഷം നീണ്ട കരിയറിനാണ് തിരശ്ശീല കുറിക്കപ്പെടുന്നത്. ഐപിഎല്ലില്‍ താരം കളി തുടര്‍ന്നേക്കും.

See also  റിപ്പോർട്ടർ ചാനലിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യാജ വാർത്ത സൃഷ്ടിച്ചതിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും

Related News

Related News

Leave a Comment