ഫ്‌ളാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

Written by Taniniram

Published on:

കോഴിക്കോട് : ഫ്‌ലാറ്റില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവണ്ണൂര്‍ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. പയ്യടിമീത്തല്‍ ജിഎല്‍പി സ്‌കൂളിനു സമീപത്തെ സിപി ഫ്‌ലാറ്റിലാണ് സംഭവം.

മൃതദേഹത്തില്‍ നിന്നു സ്വര്‍ണാഭരണം മോഷണം പോയതായി പന്തീരാങ്കാവ് പൊലീസ് സംശയിക്കുന്നു. മരണം കൊലപാതകമാണോ എന്നും സംശയമുണ്ട്.

മകള്‍ക്കും മരുമകനും ഒപ്പം കഴിഞ്ഞ 4 വര്‍ഷമായി പയ്യടിമീത്തല്‍ സ്വദേശി ഖാലിദിന്റെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെ രാവിലെ ജോലിക്കുപോയ മകള്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് അസ്മാബിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഇന്നു ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.

പ്രതിയെന്നു സംശയിക്കുന്ന മകളുടെ ഭര്‍ത്താവിനെ പൊലീസ് പാലക്കാടു നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ പുലര്‍ച്ചയോടെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.

See also  യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി ; പ്രകോപിതനായ യുവാവ് വീടിന് നേരെ വെടിയുതിര്‍ത്തു; സംഭവം മലപ്പുറത്ത്‌

Related News

Related News

Leave a Comment