ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി , പെരുമ്പാവൂരിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Written by Taniniram

Updated on:

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 31കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയാണ് (31) ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓണ്‍ലൈനിലൂടെ ലോണ്‍ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുണ്ട്.

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കുറുപ്പംപടി പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. ഭര്‍ത്താവ് അനീഷ് രണ്ടു മാസം മുന്‍പാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കള്‍: ദേവദത്ത്, ദേവസൂര്യ.

See also  ലോണ്‍ അടവ് മുടങ്ങി ; 29കാരി വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍

Related News

Related News

Leave a Comment