Saturday, July 5, 2025

ദേശീയ ഗുസ്തി ഫെറേഷന്റെ പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; ഉടന്‍ കോടതിയിലേക്കില്ല; അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കാണും

Must read

- Advertisement -

ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെറേഷന്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശിയ കായിക മന്ത്രാലയമായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. വലിയ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര നടപടി.

എന്നാലിപ്പോള്‍ പുതിയ ഭരണ സമിതി അധ്യക്ഷന്‍ സഞ്ജയ് സിങ് പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും കാണുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഉടന്‍ കോടതിയെ സമീപിക്കില്ലെന്നും വിലക്ക് നീങ്ങിയില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാനുമാണ് പുതിയ ഭരണ സമിതിയുടെ തീരുമാനം.

സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈ മാസം 21 ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ലൈംഗികാതിക്രമക്കേസിലെ പ്രതിയും മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനാണ് സഞ്ജയ് സിങ് എന്ന് ആരോപിച്ച് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രമുഖ താരം സാക്ഷി മാലിക് വരെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. അഡ്‌ഹോക് കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്നും കായിക മന്ത്രാലയം അറിയിച്ചു.

പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്തതെങ്കിലും കേന്ദ്രം പറയുന്നതത് ചട്ടലംഘനങ്ങളാണ് നടപടിയ്ക്ക് കാരണമെന്നാണ്. ദേശീയ അണ്ടര്‍ 15, അണ്ടര്‍ 20 ഗുസ്തി ചാമ്പ്യന്‍ഷിപ്പുകള്‍ തിരക്കിട്ട് നടത്താന്‍ തീരുമാനിച്ചെന്നും കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സസ്‌പെന്‍ഡ് ചെയ്ത് പുതിയ സമിതിയില്‍ 15 അംഗങ്ങളില്‍ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍..

രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ട് റണ്‍ ലീഡ്. ചരിത്രത്തിലാദ്യമായികേരളം ഫൈനലിലേക്ക്‌

രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ട് റണ്‍ ലീഡ്. ചരിത്രത്തിലാദ്യമായികേരളം ഫൈനലിലേക്ക്‌

മനു ഭാക്കർ, ഡി ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്‌ന പുരസ്‌കാരം; സജൻ പ്രകാശിന് അർജുന അവാർഡ്

മനു ഭാക്കർ, ഡി ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്‌ന പുരസ്‌കാരം; സജൻ പ്രകാശിന് അർജുന അവാർഡ്

ബാഡ്മിന്റൺ താരം  പി.വി. സിന്ധു വിവാഹിതയായി

ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി

രവിചന്ദ്ര അശ്വിൻ  അന്താരാഷ്ട്ര ക്രിക്കറ്റിൽ  നിന്നും വിരമിച്ചു

രവിചന്ദ്ര അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ലോകം കീഴടക്കിയ ഇന്ത്യയുടെ അഭിമാനം ദൊമ്മരാജു ഗുകേഷ്, വിജയമുറപ്പിച്ചതോടെ പൊട്ടിക്കരഞ്ഞു. സമ്മാനതുക അറിയാം.

ലോകം കീഴടക്കിയ ഇന്ത്യയുടെ അഭിമാനം ദൊമ്മരാജു ഗുകേഷ്, വിജയമുറപ്പിച്ചതോടെ പൊട്ടിക്കരഞ്ഞു. സമ്മാനതുക അറിയാം.

നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ  രോഹിത് കൃഷ്ണയ്ക്കും ശ്രേയ രാജീവിനും നേട്ടം

നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ രോഹിത് കൃഷ്ണയ്ക്കും ശ്രേയ രാജീവിനും നേട്ടം

ഇന്ത്യൻ  ബാഡ്മിന്റൺ  താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായി

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായി

ഇന്ത്യൻ ബൗളേഴ്‌സിനും മുൻപിൽ  പിടിച്ചുനിൽക്കാനാവാതെ പെർത്തിൽ  വീണ് ഓസ്‌ട്രേലിയ, ഇന്ത്യക്ക് 295 റൺസിന്റെ കൂറ്റൻ ജയം

ഇന്ത്യൻ ബൗളേഴ്‌സിനും മുൻപിൽ പിടിച്ചുനിൽക്കാനാവാതെ പെർത്തിൽ വീണ് ഓസ്‌ട്രേലിയ, ഇന്ത്യക്ക് 295 റൺസിന്റെ കൂറ്റൻ ജയം

ഡബിൾ  സെഞ്ചുറിയുമായി ജൂനിയർ സെവാഗ്; അച്ഛന്റെ സ്റ്റൈലിൽ ബൗളർമാരെ അടിച്ചുപറത്തി ആര്യവീർ സെവാഗ്

ഡബിൾ സെഞ്ചുറിയുമായി ജൂനിയർ സെവാഗ്; അച്ഛന്റെ സ്റ്റൈലിൽ ബൗളർമാരെ അടിച്ചുപറത്തി ആര്യവീർ സെവാഗ്

കാൽപ്പന്തുകളിയിലെ മിസിഹ മെസ്സി വരുന്നു. അർജന്റീന ദേശീയ ഫുട്‌ബോൾ  ടീം കേരളത്തിൽ കളിക്കും

കാൽപ്പന്തുകളിയിലെ മിസിഹ മെസ്സി വരുന്നു. അർജന്റീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കും

1 2 3 4 5 20
See also  ഐപിഎല്‍ നാളെ കൊടിയേറും; ആദ്യ മത്സരത്തില്‍ ധോണിയും കോലിയും നേര്‍ക്കുനേര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article