ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍; 2022 ലെ തോല്‍വിക്ക് മധുര പ്രതികാരം, ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും

Written by Taniniram

Published on:

ട്വന്റി20 സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തി. 2022 ലെ സെമിഫൈനലിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുരപ്രതികാരമായി ഇന്നലത്തെ തകര്‍പ്പന്‍ വിജയം. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍, ഇംഗ്ലണ്ട് ഇന്ത്യന്‍ ടീമിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി പുറത്താക്കിയിരുന്നു. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് നടന്ന മത്സരത്തില്‍ കുല്‍ദീപ്-അക്‌സര്‍ സ്പിന്‍ വലയില്‍ ഇംഗ്ലണ്ട് കുടുങ്ങുകയായിരുന്നു. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീമിന് 172 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് ഒതുങ്ങി. ഇതോടെ മത്സരവും അവസാന ടിക്കറ്റും നഷ്ടമായി.

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു അവസരവും നല്‍കാതെ വരിഞ്ഞു മുറുക്കി. ഹാരി ബ്രൂക്ക് 25, ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ 23, ജോഫ്ര ആര്‍ച്ചര്‍ 21, ലിയാം ലിവിംഗ്സ്റ്റണ്‍ 11 റണ്‍സ് നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും 3 വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്ക് 2 വിക്കറ്റും ലഭിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 39 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 47 റണ്‍സെടുത്തു.

13 പന്തില്‍ 23 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സ്. ഒടുവില്‍ രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് ഇറങ്ങിയ വിരാട് കോഹ്‌ലിക്ക് സെമിയിലും തിളങ്ങാനായില്ല. ഒരു സിക്‌സര്‍ പറത്തിയെങ്കിലും 9 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. റീസ് ടോപ്ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറാന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

See also  തനിനിറം വാര്‍ത്തയില്‍ സര്‍ക്കാര്‍ നടപടി ; ദേവരാജന്‍ മാസ്റ്ററുടെ പ്രതിമ മറച്ച ഭൂഗര്‍ഭ കേബിളുകള്‍ മാറ്റി

Related News

Related News

Leave a Comment