ബാർക്ക് റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമത്, ട്വന്റി ഫോർ ന്യൂസിനെ അട്ടിമറിച്ച് റിപ്പോർട്ടർ ടിവി രണ്ടാമതെത്തി

Written by Taniniram

Published on:

ഓണക്കാലത്ത് ടെലിവിഷന്‍ ന്യൂസ് ചാനലുകളോട് മുഖം തിരിച്ച് പ്രേക്ഷകര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും, പിവി അന്‍വറിന്റെ ആരോപണങ്ങളും, ഇ.പി ജയരാജന്‍ വിവാദങ്ങളുമെല്ലാം കത്തിനിന്ന 36-ാം ആഴ്ചയില്‍ മലയാളം ന്യൂസ് ചാനലുകള്‍ക്ക് ടിആര്‍പിയില്‍ കനത്ത ഇടിവാണ് ലഭിച്ചിരിക്കുന്നത്. (malayalam news channel baarc rating) പോയിന്റ് നിലയില്‍ 100 കടന്നത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്. ഒന്നാം സ്ഥാനത്ത് നിന്ന് 24 ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകൂത്തിയിരിക്കുകയാണ് ഈ ആഴ്ച.

പ്രധാനവാര്‍ത്തകള്‍ ഒഴിവാക്കി ചാനലുകള്‍ വൈകാരിക വാര്‍ത്തകളില്‍ മത്സരിക്കുന്നതാണ് പ്രേക്ഷകരെ ന്യൂസ് ചാനലുകളില്‍ നിന്ന് അകറ്റുന്നത്. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കുന്ന കാര്യങ്ങള്‍ കൃത്യയതയില്ലാതെ ഊഹാപോഹങ്ങളോടെ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്നത് തിരിച്ചടിയായിട്ടുണ്ട്. റേറ്റിംഗ് ഇടിയുന്നതോടെ പല പ്രമുഖ മീഡിയകളും വെബ്‌സൈറ്റിലും യൂട്യൂബിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ 1 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടവും സ്വന്തമാക്കി.

ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് പോയിന്റ് അടിസ്ഥാനത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് – 101
റിപ്പോര്‍ട്ടര്‍ ടിവി – 93
ട്വന്റി ഫോര്‍ – 89
മനോരമ ന്യൂസ് – 49
മാതൃഭൂമി ന്യൂസ് – 39
ജനം ടിവി – 20
കൈരളി ന്യൂസ് – 19
ന്യൂസ് 18 കേരള – 16
മീഡിയ വണ്‍ – 13

Leave a Comment