- Advertisement -
പാലക്കാട് : ദേശീയപാതയിൽ ചുവട്ടു പാടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഓട്ടോഡ്രൈവർ ഷംസുദിൻ 58, യാത്രക്കാരിയായ കുമാരി 45 എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. ചികിത്സയുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.