പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി

Written by Taniniram1

Published on:

പീച്ചി: ഗവ. എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍. മൂന്നാം തവണയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി തുക ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ, സമഗ്ര ശിക്ഷ കേരളം പദ്ധതിയിലൂടെ 1.53 കോടി രൂപ മുന്‍പ് ലഭിച്ചിരുന്നു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് മൂന്നാമതായും തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ഇതുവരെ പീച്ചി ഗവ. എല്‍.പി സ്‌കൂളിനായി സര്‍ക്കാര്‍ 4.53 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

See also  ഡേ കെയറിൽനിന്ന് രണ്ടുവയസുള്ള കുട്ടി രണ്ടുകിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് നടന്നെത്തി…

Leave a Comment