ആറാട്ടുപുഴ പൂരം : ശാസ്‌താവിന് ഭക്തർ ചമയങ്ങൾ സമർപ്പിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്ക് ആവശ്യമായ ചമയങ്ങൾ ഭക്തർ സമർപ്പിച്ചു. പുഷ്പദീപങ്ങളാൽ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിൽ ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ചമയങ്ങൾ സമർപ്പിച്ചു തുടങ്ങി. കോലം, പട്ടുകുടകൾ, ചൂരപ്പൊളി, നെറ്റിപ്പട്ടങ്ങൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം എന്നിവയും തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങൾ എന്നിവയും ശാസ്താവിന് സമർപ്പിച്ചു. ശാസ്താവിന് നിവേദിച്ച കടുംമധുര പായസം ഭക്തർക്ക് പ്രസാദമായി നൽകി. കുടയുടെ ഒറ്റൽ പെരുമ്പിള്ളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വർണ്ണം മുക്കൽ ചേർപ്പ് കെ എ ജോസും തുന്നൽ തൃശ്ശൂർ വി എൻ പുരുഷോത്തമനും മണിക്കൂട്ടം, കുടയുടെ മകുടങ്ങൾ എന്നിവ മിനുക്കിയതിൽ പെരിങ്ങാവ് ഗോൾഡിയുടെ രാജനും വിവിധ തരം വിളക്കുകൾ, കൈപ്പന്തത്തിന്റെ നാഴികൾ എന്നിവ പോളിഷിങ്ങിൽ ഇരിങ്ങാലക്കുട ബെൽവിക്സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറാണ് ഒരുക്കിയത്.

See also  തൃശൂര്‍ ചേലക്കരയില്‍ പെരുന്നാള്‍ ദിനത്തില്‍ മകള്‍ക്ക്‌ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനം

Leave a Comment