പൂനെയില്‍ ഗുണ്ടാ വിളയാട്ടം. ഗുണ്ടാസംഘങ്ങള്‍ നടത്തിയ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവായ അവിനാശ് ബാലു ധന്വേയെയാണ് കൊല്ലപ്പെട്ടത്. പുനെയിലെ റെസ്റ്റോറന്റില്‍ വെച്ച് നടന്ന ആക്രമത്തില്‍ ബാലു ധന്വേയെ അക്രമികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
തലയില്‍ വെടിവെച്ച ശേഷം വടിവാള്‍ ഉപയോഗിച്ച് അക്രമികള്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൂനെ-സോലാപൂര്‍ ഹൈവേയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം. അവിനാശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
ഗുണ്ടാസംംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കിയ പൊലീസ് അഞ്ചംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചതായും അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് തെരച്ചിലും തുടങ്ങി.