കല്യാണത്തിന് വരുമ്പോൾ 15 നിയമങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി വിവാഹ ക്ഷണക്കത്ത്…

Written by Web Desk1

Published on:

ഒരാളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് വിവാഹം എന്ന് പറയുന്നത്. രണ്ട് പേർ ഒന്നാകുന്ന ഈ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കാളികളാകുന്നു. വിവാഹത്തിന് എത്തുന്നവരെ അങ്ങേയറ്റം ബഹുമാനത്തോടെയാണ് നാം കാണുന്നത്. എന്നാൽ അതിൽ നിന്ന് വിപരീതമായ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

വിവാഹത്തിന് ആരെല്ലാം പങ്കെടുക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അവർക്കാണ് വിവാഹ ക്ഷണക്കത്ത് അയക്കുക. അത്തരത്തിൽ അയച്ച ഒരു ക്ഷണക്കത്താണ് ഇപ്പോൾ വെെറലാകുന്നത്. ഇതിൽ വിവാഹ ക്ഷണത്തോടൊപ്പം വിവാഹത്തിന് എത്തിയാൽ പാലിക്കേണ്ട 15 നിയമങ്ങളും ഉണ്ടായിരുന്നു. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദമ്പതികളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ അവരുടെ വിവാഹക്ഷണക്കത്തിനൊപ്പമുള്ള 15 നിയമങ്ങൾ ഹിറ്റാണ്.
ഇത് വധൂവരന്മാരുടെ പ്രത്യേക ദിവസമാണ് നിങ്ങളുടേതല്ല.

  1. ഫോട്ടോഗ്രാഫറെ ശെെല്യം ചെയ്യരുത്
  2. കറുപ്പ് നിറത്തിലോ സ്വർണനിറത്തിലോ വസ്ത്രം ധരിക്കുക, ചുവപ്പ്, നീല, പച്ച, വെള്ള എന്നി നിറങ്ങളിലെ വസ്ത്രം ധരിക്കരുത്.
  3. ഇരിപ്പിടം ക്രമീരണത്തിൽ മാറ്റം വരുത്തരുത്.
  4. സംഗീതം കേൾക്കുന്നത് ഇഷ്ടമല്ലെങ്കിൽ തിരിച്ച് വീട്ടിൽ പോകുക. ഇവിടെ ആഘോഷമാണ് നടക്കുന്നത്.
    രാത്രി മുഴുവൻ ഇരിക്കരുത്.

ഇങ്ങനെ പോകുന്നു നിയമങ്ങൾ. സംഭവം വെെറലായതിന് പിന്നാലെ നിരവധി പേർ പ്രതികരിച്ച് രംഗത്തെത്തി. ഇത് തമാശയ്ക്ക് ചെയ്തത് ആണോയെന്നാണ് പലരുടെയും സംശയം. കാര്യം ഇത്തിരി കടന്നുപോയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

See also  മോമോസിനൊപ്പം കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു

Related News

Related News

Leave a Comment