പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖാലിസ്ഥാന്റേതായുളള സന്ദേശമാണ് കേരള എംപിമാരായ എഎ റഹീമിന്റെയും ശിവദാസന്റെയും ഫോണിലെത്തിയത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കുകയാണ്. പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സന്ദേശം ലഭിച്ച ഉടൻ എംപിമാർ ഡൽഹി പൊലീസിന് വിവരം കൈമാറി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. പാർലമെന്റിന്റെ സുരക്ഷയും ശക്തമാക്കി.