- Advertisement -
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിമാരില്‍ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയുടെ പേര് ലോക്‌സഭാ സെക്രട്ടറി വിളിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടി. പിന്നീട് ഡയസിലേക്കെത്തിയ സുരേഷ് ഗോപി ”കൃഷ്ണാ, ഗുരുവായൂരപ്പാ..” എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചത്. മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും കൈകൂപ്പി. പ്രതിപക്ഷ നിരയിലെ കേരളത്തിലെ ആംഗങ്ങളെയും അദ്ദേഹം കൈവീശി വണങ്ങി. കേരളത്തില്‍ നിന്നുളള ബിജെപിയുടെ ആദ്യ എംപിയാണ് സുരേഷ് ഗോപി.