‘എന്റെ ഭാ​ര്യ വീണ്ടും വിവാഹിതയാവുന്നു’, അനു​ഗ്രഹം തേടി ധർമജൻ …

Written by Web Desk1

Published on:

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ വിവാഹവാർഷിക ദിനത്തിലെ നടൻ ധർമജൻ ബോൾ​ഗാട്ടിയുടെ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആദ്യ വരി കണ്ട് ഞെട്ടാൻ വരട്ടെ. വരനാരാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റാരുമല്ല അത് ധർമജൻ തന്നെയാണ്. വിവാഹവാർഷിക ആഘോഷത്തിന്റെ ഭാ​ഗമായാണ് ഇരുവരുടേയും ‘രണ്ടാം വിവാഹം’.

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.- ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പിടിക്കട്ടെ എന്നാണ് മറ്റൊരാൾ കുറിച്ചത്. സദ്യ കഴിക്കാൻ എവിടേക്കാണ് വരേണ്ടതെന്നും നിരവധി പേർ ചോദിക്കുന്നുണ്ട്. ഇരുവർക്കും വിവാഹവാർഷിക ആശംസകൾ അറിയിക്കുന്നവരും നിരവധിയാണ്.

See also  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി അഖിൽ മാരാർ

Leave a Comment