ചെന്നൈ ഫ്‌ളാറ്റില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് വിഷാദ രോഗത്തിലായിരുന്നു

Written by Taniniram

Published on:

കോയമ്പത്തൂര്‍: ചെന്നൈയിലെ ഫ്‌ളാറ്റില്‍ അബദ്ധത്തില്‍ കൈയ്യില്‍ നിന്ന് കുഞ്ഞ് വഴുതി ബാല്‍ക്കണിയില്‍ വീണതും തുടര്‍ന്ന് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്. കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.

ചെന്നൈയിലെ തിരുമുല്ലൈവോയലിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ഏപ്രില്‍ 28 നാണ് എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് വീണതും നാട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കുഞ്ഞിന്റെ അമ്മ രമ്യയ്‌ക്കെതിര കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. കുട്ടിയെ ശ്രദ്ധിച്ചില്ലായെന്ന കാരണത്താലാണ് രമ്യയ്‌ക്കെതിരെ പ്രതിഷേധമുണ്ടായത്.

ചെന്നൈയിലെ ഒരു ഐടി സ്ഥാപനത്തിലാണ് രമ്യ ജോലി ചെയ്തിരുന്നത്. ഇവരുടെ ഭര്‍ത്താവ് വെങ്കിടേഷും ഐടി പ്രൊഫഷണലാണ്. സൈബര്‍ അക്രമണത്തില്‍ കടുത്ത മാനസിക വിഷമത്തിലായ രമ്യ ചികിത്സ തേടിയിരുന്നു.

രണ്ടാഴ്ച മുമ്പാണ് രമ്യയും ഭര്‍ത്താവും കുട്ടിയുമായി കാരമടയിലെ പിതൃവീട്ടില്‍ എത്തിയത്.ഞായറാഴ്ച വീട്ടില്‍ രമ്യയെ തനിച്ചാക്കി വീട്ടുകാര്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രമ്യയെയാണ് അവര്‍ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുണ്ടായിരുന്നത്. 8 മാസം പ്രായമുളള പെണ്‍കുഞ്ഞും 5 വയസ്സുളള മകനും.

See also  പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ് യാർഡിൽ

Leave a Comment