‘ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഓഫീസുകളിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ട’; വിവാദപരാമർശവുമായി ദേവസ്ഥാനം ചെയർമാൻ

Written by Web Desk1

Published on:

ബംഗളൂരു (Bengaluru) : അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്‍റെ വിവാദ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ബി ആർ നായിഡു ചെയർമാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നായിഡു സർക്കാർ നിയമിച്ചത്.

ഇതിനുപിന്നാലെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് ടിടിഡി ചെയര്‍മാൻ അഭിമുഖം നൽകിത്. അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അഭിമുഖത്തിൽ ചെയര്‍മാൻ പറയുന്നത്. ഇവർക്ക് വിആർഎസ് നൽകാൻ ടിടിഡി ദേവസ്വം നോട്ടീസ് നൽകുമെന്നും സ്വമേധയാ വിരമിക്കാൻ തയ്യാറാകാത്തവരെ ആന്ധ്ര സർക്കാരിന്‍റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു അഭിമുഖത്തിൽ വ്യക്തമാക്കി.

തിരുപ്പതി ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കൾ ജോലി ചെയ്യേണ്ടതില്ലെന്നും നായിഡു പറഞ്ഞു.അതേസമയം, തിരുപ്പതി ട്രസ്റ്റ് നിയമാവലിയിൽ ഇത്തരമൊരു പരാമ‌ർശവുമില്ലെന്നിരിക്കേയാണ് നായിഡുവിന്‍റെ വിവാദപരാമർശം.

See also  കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവർക്ക് സ്വീകരണം

Leave a Comment