മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു ബെംഗളൂരുവിൽ മരിച്ചു…

Written by Web Desk1

Updated on:

ബെംഗളൂരു (Bengaluru) : മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു ബെംഗളൂരുവിൽ മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആൽഫിമോൾ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു മരിച്ചത്.
ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരൻ അലക്സ് വർഗീസ്.

See also  വേകാത്ത ബിരിയാണി, ഹോട്ടലിൽ കൂട്ടയടി

Related News

Related News

Leave a Comment