ചക്ക ചിഹ്നത്തില്‍ വോട്ട് ചോദിച്ച് പനീര്‍ശെല്‍വം

Written by Taniniram

Published on:

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുന്‍ നേതാവുമായ ഒ പനീര്‍ശെല്‍വത്തിന് ചക്ക ചിഹ്നമായി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് രമാനാഥപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കുകയാണ് പനീര്‍ശെല്‍വം. ചക്ക, ബക്കറ്റ്, മുത്തിരി എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളിലൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ചിഹ്നമായി ചക്ക അനുവദിക്കുകയായിരുന്നു.

മുക്കാനിയില്‍ (മൂന്ന് പ്രധാന പഴങ്ങളായ മാങ്ങ, ചക്ക, വാഴപ്പഴം) ഒന്നായതിനാല്‍ ചക്ക ഞങ്ങളുടെ ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ട്. ചിഹ്നം ഏതായാലും ഞങ്ങളുടെ നേതാവ് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വിജയിക്കുമെന്ന് ഒപിഎസ് അനുയായികള്‍ രാമനാഥപുരത്ത് പറഞ്ഞു.

See also  ഇണചേരുവാൻ ബെഡ്‌റൂം തന്നെ തിരഞ്ഞെടുത്തു ശംഖുവരയൻ പാമ്പുകൾ….

Leave a Comment