Wednesday, July 2, 2025

ഞെട്ടിക്കുന്ന വാട്‌സാപ്പ് സ്റ്റാറ്റസ് …യുവതിക്കെതിരെ കേസെടുത്ത് പോലീസ്

Must read

- Advertisement -

ലഖ്‌നൗവിലെ ബാഹ് സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടത്. യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.

2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായി. ദമ്പതിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവും രൂക്ഷമായി. ഇതോടെ അഞ്ചുമാസത്തിന് ശേഷം ഭാര്യ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോയി. ജീവനാംശം തേടി ഭര്‍ത്താവിനെതിരേ കേസും ഫയല്‍ചെയ്തു. ഇതിനുപിന്നാലെയാണ് തന്നെ കൊല്ലുന്നയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടതെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. മൂന്നുമാസം മുന്‍പ് ഭാര്യയുടെ മാതാപിതാക്കള്‍ തനിക്കെതിരേ വധഭീഷണി മുഴക്കിയതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്.

അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഈ ബന്ധത്തെച്ചൊല്ലിയാണ് വിവാഹശേഷം തര്‍ക്കങ്ങള്‍ ആരംഭിച്ചതെന്നും ഭാര്യയുടെ ആണ്‍സുഹൃത്ത് ഫോണില്‍ വിളിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും യുവാവ് പറയുന്നു.

See also  പിതാവ് മകൻ്റെ വായിൽ പേപ്പർ ബോൾ തിരുകി കയറ്റി ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article