“ജയ് ഗണേഷ്” സൂപ്പർ ഹീറോ ചിത്രമോ ? ട്രെയിലർ കാണാം

Written by Taniniram Desk

Published on:

ഉണ്ണി മുകുന്ദൻ(Unni Mukundan) നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിൻറെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ (Renjith Sankar)ആണ് ചിത്രത്തിൻ്റെ സംവിധായകൻ. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകളും ഉൾപ്പെടുത്തിയാതായി അണിയറ പ്രവർത്തകർ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്'(Jai Ganesh) എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഏപ്രിൽ 11ന് തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും. മാളികപ്പുറത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്ര൦ കൂടിയാണ് “ജയ് ഗണേഷ്”

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

See also  ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയിൽ

Leave a Comment