ആശുപത്രിയില്‍ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു, പ്രതി പിടിയില്‍

Written by Taniniram

Updated on:

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ ക്രൂരമായി കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയാണ് സീനയെ ആക്രമിച്ച് കൊന്നത്. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ വെച്ചാണ് സീനയ്ക്ക് കുത്തേറ്റത്. സിംനയും ഷാഹുലും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും പ്രതി കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. നേരത്തെ അയല്‍വാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും. പാഞ്ഞെത്തിയ പൊലീസ് ഇയാളെ വലയിലാക്കുകയായിരുന്നു.

See also  കർണാടകയിൽ ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം…

Related News

Related News

Leave a Comment