ഫിഷ് കബാബ്, ചിക്കൻ വിഭവങ്ങൾ വിളമ്പുമ്പോൾ ശ്രദ്ധിച്ചോളൂ…

Written by Web Desk1

Published on:

ബംഗളൂരു (Bangalur) : കർണാടക സർക്കാർ (Karnataka Sarkar) ഭക്ഷണങ്ങൾക്ക് കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന സൺസെ​റ്റ് യെല്ലോ, കാർമോയിസിൻ (Sunset yellow, carmoisine) പോലുളള രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും നിരോധിച്ചു. സംസ്ഥാനത്ത് ചിക്കൻ, ഫിഷ് കബാബ് തുടങ്ങിയ വിഭവങ്ങളിൽ നിറത്തിനായി അനിയന്ത്രിതമായി രാസവസ്തുക്കൾ ചേർക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടതിനെതുടർന്നാണിത്. ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

നിയമം പാലിക്കാത്ത വ്യാപാരികൾക്ക് ഏഴ് വർഷം വരെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം വിൽക്കുന്ന കബാബുകളിൽ കൃത്രിമ നിറം ചേർക്കുന്നുവെന്ന വ്യാപക പരാതികളെ തുടർന്നാണിത്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കബാബുകളുടെ 39 സാമ്പിളുകൾ പരിശോധിച്ചതിൽ പലതിലും രാസവസ്തുക്കളുടെ അംശം കണ്ടെത്തി.

See also  14 കാരിയെ ഗർഭിണിയാക്കിയ കർണാടക സ്വദേശി അഴിക്കുള്ളിൽ

Leave a Comment