കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു

Written by Taniniram Desk

Published on:

രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോ​ഗ്യ മന്ത്രി ദിനേശ് ​ഗുണ്ടു റാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ധേഹത്തിന്റെ മുന്നറിയിപ്പ്. 60 വയസിന് മുകളിൽ പ്രായമുള്ളവരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് വ്യക്തമാക്കി അദ്ദേഹം പരിശോധന വർദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1828 ആയി ഉയർന്നു.. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടനയും രം​ഗത്തെത്തി. ശക്തമായ നിരീക്ഷണം തുടരാനും കണക്കുകൾ പങ്കിടാനും ലോകാരോ​ഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

See also  ഡല്‍ഹി മെട്രോയ്ക്ക് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

Leave a Comment