നടി ഗൗതമി അണ്ണാഡിഎംകെയിൽ പാർട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറിയാക്കി എടപ്പാടി പളനിസ്വാമി

Written by Taniniram

Published on:

ചെന്നൈ : ബിജെപി വിട്ട നടി ഗൗതമി അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. നടി ഗൗതമിയെ എടപാടി പളനിസ്വാമി പാര്‍ട്ടിയുടെ നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. 25 കോടിയോളം രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ അപഹരിക്കപ്പെട്ട സംഭവത്തില്‍ ബിജെപി സഹായിക്കാതിരുന്നതിനെ തുടര്‍ന്നാണു ഗൗതമി പാര്‍ട്ടി വിട്ടത്.

19 വര്‍ഷംമുന്‍പ് അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴാണ് ഗൗതമി സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി മാനേജര്‍ അഴകപ്പന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്. ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള സ്ഥലങ്ങള്‍ വില്‍ക്കുകയും ഇതില്‍നിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പന്‍ തന്റെ കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥലം വാങ്ങിയെന്നുമാണ് പരാതി. അഴകപ്പനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ബിജെപിയുമായുണ്ടായിരുന്ന രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിച്ചാണ് നടി ഗൗതമി കഴിഞ്ഞ ഫെബ്രുവരിയില്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നത്.

See also  ബ്ലാക്ക് ഫോറസ്റ്റിലും റെഡ് വെൽവറ്റ് കേക്കിലും കാൻസറിന് കാരണമാകുന്ന മാരക രാസവസ്തുക്കൾ…

Related News

Related News

Leave a Comment