ആവേശത്തിലെ അമ്പാന്‍ സ്റ്റൈല്‍ സ്വിമ്മിംഗ് പൂള്‍; വ്‌ളോഗര്‍ സഞ്ജു ടെക്കി കുരുക്കില്‍

Written by Taniniram

Published on:

ആലപ്പുഴ : പ്രമുഖ യൂടൂബര്‍ സഞ്ജു ടെക്കി വീണ്ടും വിവാദത്തില്‍. ഇത്തവണ അപകടരമായ രീതിയില്‍ കാറോടിച്ചതിനാണ് എംവിഡിയുടെ നടപടി. സൂപ്പര്‍ഹിറ്റ് ചിത്രമായ ഫഹദ്ഫാഫാസിലിന്റെ ആവേശത്തിലെ അമ്പാന്റെ സ്വിമ്മിംഗ് പൂളിലെ കുളിയെ അനുകരിച്ചതാണ് വിനയായത്. പുതിയ ടാറ്റ സഫാരി കാറിന്റെ ബാക്ക് സീറ്റ് അഴിച്ചുമാറ്റി ടാര്‍പോളിന്‍ കെട്ടി വെളളം നിറച്ച ശേഷം സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുകയായിരുന്നു. ഈ കാറില്‍ കുളിച്ച് കൊണ്ട് സഞ്ജുവും കൂട്ടുകാരും പൊതുനിരത്തില്‍ യാത്ര ചെയ്യുകയായിരുന്നു. സിനിമയില്‍ അമ്പാന്‍ പോലും പ്രൈവറ്റ് സ്‌പെയിസിലാണ് ഇങ്ങനെ കുളിച്ചത്.

പൊതുജനങ്ങള്‍ക്ക് അപകടം വരുന്ന വാഹനമോടിച്ചത് എംവിഡി വാഹനം തടഞ്ഞു. വാഹനമോടിച്ചിരുന്ന സഞ്ജുവിന്റെ സുഹൃത്ത് സൂര്യനാരായണന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. വെളളം കയറി സമ്മര്‍ദ്ദം മൂലം വാഹനത്തിന്റെ എയര്‍ബാഗ് പൊട്ടിയിരുന്നു. ബ്രേക്ക് സിസ്റ്റം തകരാറിലായെങ്കില്‍ വന്‍ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നൂവെന്ന് മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ പറഞ്ഞു. കാറില്‍ നിന്നും വെളളം റോഡിലേക്ക് ഒഴുകി. ഗതാകുരുക്കും സൃഷ്ടിച്ചു. കാര്‍ എംവിഡി കസ്റ്റഡിയിലെടുത്തു.

യൂടൂബില്‍ വ്യൂസിനായി കടുത്ത മത്സരം നടക്കുന്നൂവെന്നും തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരത്തില്‍ വീഡിയോ ചെയ്തുവെന്നുമാണ് സഞ്ജുവിന്റെ ഭാഗം. വിദേശ വ്‌ളോഗര്‍മാര്‍ ചെയ്താല്‍ എല്ലാവരും അഭിനന്ദിക്കുകയും കേരളത്തില്‍ ചെയ്താല്‍ ആക്ഷേപിക്കുന്ന രീതിയുമാണ് കാണുന്നതെന്നും സഞ്ജു ടെക്കി പറഞ്ഞു. യൂടൂബില്‍ സഞ്ജുവിന് 16 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

See also  വയനാട് തുരങ്കപാത യാഥാർഥ്യമാകുന്നു….

Related News

Related News

Leave a Comment