സര്‍ക്കാര്‍ സ്‌കൂളിലെ പരിപാടിക്ക് മുഖ്യാതിഥി എംവിഡി ലൈസന്‍സ് റദ്ദ് ചെയ്ത സഞ്ജു ടെക്കി

Written by Taniniram

Updated on:

ആവേശം സിനിമാ മോഡലില്‍ കാറിനെ സ്വിമ്മിംഗ് പൂളാക്കി നിയമലംഘനം നടത്തിയതിനെത്തുടര്‍ന്ന് എംവിഡി ലൈസന്‍സ് കട്ട് ചെയ്ത യൂടൂബര്‍ സഞ്ജു ടെക്കി വീണ്ടും വിവാദത്തില്‍. സര്‍ക്കാര്‍ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് മാഗസിന്‍ ചടങ്ങിന്റെ മുഖ്യാതിഥിയാണ് സഞ്ജു. സി.പി.എം. നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് മണ്ണഞ്ചേരി സ്‌കൂളില്‍ പരിപാടിയുടെ സംഘാടകന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് നോട്ടീസിലെ വിശേഷണം. തുടര്‍ച്ചയായി നിയമ ലംഘനങ്ങള്‍ നടത്തുന്ന സഞ്ജു വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

See also  കേരളം വൃദ്ധസദനങ്ങൾ കൊണ്ട് നിറയുന്നു.....

Leave a Comment