പാലം തകർന്നത് വൻ വെല്ലുവിളി, മുണ്ടകൈയിലേക്ക് രക്ഷാപ്രവർത്തകർക്കു എത്താനാവുന്നില്ല,ഹെലികോപ്റ്റർ ലാൻഡിങ്ങും അസാധ്യം, വിറങ്ങലിച്ച്‌ വയനാട്

Written by Taniniram

Published on:

വയനാട്: ഉരുള്‍പ്പെട്ടലില്‍ ഒറ്റപ്പെട്ട് മുണ്ടക്കൈ. മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ചൂരല്‍മലയില്‍ മാത്രമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 2019-ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് മുണ്ടക്കൈ. ഈ ഉരുള്‍പൊട്ടലില്‍ മുണ്ടകൈയിലേക്കുള്ള രണ്ടു വഴികള്‍ ഇല്ലാതെയായി. പാലങ്ങളെല്ലാം ഒലിച്ചു പോയി. അതിന് ശേഷം ചൂരമലയിലെ പാലം മാത്രമായിരുന്നു ആശ്രയം. അതും ഇപ്പോള്‍ മലവെള്ളപാച്ചിലില്‍ കൊണ്ടു പോയി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാകാനും ഈ ഉരുള്‍പൊട്ടല്‍ മാറാന്‍ സാധ്യത ഏറെയാണ്. 400 ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ഇതുകൊണ്ട് തന്നെ മുണ്ടകൈയിലെ ദുരന്ത വ്യാപ്തയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയുണ്ട്.

വലിയ ദുരന്തമാണ് 2024ല്‍ ഉണ്ടാകുന്നത്. 2019ല്‍ നശിച്ച പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ മുണ്ടകൈയിലേക്കുള്ള യാത്രയ്ക്ക് വഴിയുമില്ലാതെയായി. കേരളം ദുരന്തനിവാരണത്തില്‍ കാട്ടിയ വലിയ വീഴ്ചയാണ് ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാക്കുന്നത്. തോട്ടങ്ങളിലും റിസോര്‍ട്ടിലും ആളുകള്‍ ഒറ്റപ്പെട്ടു. നിരവധി പേര്‍ മരിച്ചു. പല വീടുകളും അപ്രതീക്ഷിതമായി. ഇനിയും ഉരുള്‍പൊട്ടല്‍ ഭീതിയുണ്ട്. അതുകൊണ്ട് തന്നെ കുടുങ്ങിയവരെ ഒഴുപ്പിച്ചില്ലെങ്കില്‍ ദുരന്തം സമാനതകളില്ലാതെയാകും. മരണ സംഖ്യ വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. ഹോം സ്റ്റേകള്‍ അടക്കം ദുരന്തത്തില്‍ പെട്ടു. പോത്തുകല്‍ ഭാഗത്ത് നിരവധി മൃതദേഹങ്ങള്‍ ഉയരുന്നുണ്ട്.

See also  മേപ്പാടി പൊതുശ്മശാനം കണ്ണീർ കടലായി… മൃതദേഹങ്ങൾ കൂട്ടമായി സംസ്കാരം…

Leave a Comment