തൃശൂര്‍ (Thrissur) : ജില്ലയില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം. വലപ്പാട് കോതകുളം സ്വദേശി നിമിഷ (Nimisha) , വേലൂർ സ്വദേശി ഗണേശൻ (Ganesan) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാത്ത്റൂമിൻ്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്, ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിനുള്ളിലിരിക്കെയാണ് ഗണേശന് മിന്നലേറ്റത്. ഉടന്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .