തൃശൂരില്‍ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

Written by Taniniram

Published on:

പട്‌ന എക്‌സപ്രസില്‍ ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇയെ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ വെളപ്പായയില്‍ ആണ് ദാരുണ സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.

ട്രെയിനിലുണ്ടായിരുന്ന ഒഡീഷ സ്വദേശി രജനീകാന്ത് ആണ് പ്രതി. ഇയാളെ പാലക്കാട് റെയില്‍വേ പൊലീസ് ആണ് പിടികൂടിയത്. പ്രതി സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറയുന്നു.സംസ്ഥാനത്ത് ട്രെയിനുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന സംഭവം അടുത്തിടെയായി കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നതാണ്.

See also  ഹെൽത്ത് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Leave a Comment