വൈദ്യുത പോസ്റ്റിൽ പെരുമ്പാമ്പ്…. നാട്ടുകാർ ഷോക്ക് ആയി…

Written by Web Desk1

Published on:

മലപ്പുറം (Malappuram) : മലപ്പുറം വലിയവരമ്പ് ബൈപ്പാസിൽ വൈദ്യുത പോസ്റ്റിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈപ്പാസിലെ വൈദ്യുത പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. അവശനിലയിലായിരുന്നു പാമ്പ്. സംഭവം കണ്ട നാട്ടുകാർ വിവരം കെഎസ്ഇബി ഓഫിസിൽ അറിയിച്ചു.

ഉടൻ തന്നെ ഇതിൽക്കൂടിയുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് പോസ്റ്റിന് മുകളിൽ കയറാൻ ഉപയോഗിക്കുന്ന ലിഫ്റ്റുമായി ഉദ്യോഗസ്ഥർ എത്തി. ഇതിൽ കയറിയാണ് അനിമൽ റസ്ക്യൂ ടീമിലെ രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ വൈദ്യുത പോസ്റ്റിൽ നിന്നും എടുത്തത്. അവശനിലയിലായ പാമ്പിനെ പിന്നീട് മൃഗാശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.

See also  വയോധികന്റെയും പാമ്പുപിടിത്തക്കാരന്റെയും ജീവനെടുത്ത് മൂർഖൻ…

Leave a Comment