സഖാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം അവസാനിച്ചു; ഇനി അന്വേഷണവുമായി സഹകരിക്കും; വിവാദങ്ങൾ അവസാനിപ്പിക്കാൻ പിവിഅൻവർ

Written by Taniniram

Published on:

പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി പി.വി. അന്‍വര്‍ എംഎല്‍എ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറി. ഉച്ചയോടെ സെക്രട്ടറിയേറ്റിലെത്തിയാണ് വിശദമായ സംഭവ വികാസങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സിപിഎം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കുമെന്നും അന്‍വര്‍ അറിയിച്ചു.

ഇന്നലത്തെ പത്രസമ്മേളനത്തിലൂടെ വിഷയത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. മുഖ്യമന്ത്രി ആരോപണത്തിന്റെ വിശദീകരണം ചോദിച്ചു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുണ്ട്. സഖാവ് എന്ന നിലയിലാണ് ഈ പ്രശ്‌നത്തിലിറങ്ങിയത്. ഒരു സഖാവെന്ന നിലയിലുള്ള ഉത്തരവാദിത്തം അവസാനിച്ചെന്നും, ഇനി അന്വേഷണവുമായി സഹകരിക്കുമെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

See also  ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പിവി അന്‍വറിനെതിരെ ആഞ്ഞടിക്കുന്നു…

Leave a Comment