കസ്റ്റഡിയിലെടുത്ത പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പരാതിക്കാരിയെ പോലീസ് വിട്ടയച്ചു. വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് യുവതി; ഡല്‍ഹിയിലേക്ക് തിരിച്ചുപോയി

Written by Taniniram

Published on:

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ വിട്ടയച്ചു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് യുവതി ഉറപ്പിച്ച് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ യുവതി ഡല്‍ഹിയിലേക്ക് മടങ്ങി.

യുവതിയെ പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡിയിലെത്തിയ വിവരം അറിഞ്ഞ് സ്‌റ്റേഷനിലെത്തിയ അച്ഛനോടും സഹോദരനോടും യുവതി അടുപ്പം കാണിച്ചില്ലി. അവര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു. ഡല്‍ഹിക്ക് പോകാന്‍ തന്നെ തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ വടക്കേക്കര പോലീസാണ് അന്വേഷണം നടത്തിയത്. യൂടൂബ് വീഡിയോകള്‍ തുടര്‍ച്ചയായി പുറത്തിറക്കിയ യുവതിയുടെ ലൊക്കേഷന്‍ സൈബര്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നംഗ പോലീസ് സംഘം ഡല്‍ഹിയിലെത്തിയാണ് യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു.

See also  കലങ്ങിമറിഞ്ഞ് പന്തീരാങ്കാവ് കേസ് ; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍; ഒപ്പിട്ട് നല്‍കി പരാതിക്കാരിയായ പെണ്‍കുട്ടി

Related News

Related News

Leave a Comment