കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു; വിവാദങ്ങൾ ഔദ്യോഗികതലത്തിൽ ബാധിക്കില്ലെന്ന് പുതിയ എഡിഎം പത്മചന്ദ്ര കുറുപ്പ്‌

Written by Taniniram

Published on:

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. നവീന്‍ ബാബുവിന് പകരക്കാരനായാണ് പത്മചന്ദ്ര കുറുപ്പ് എത്തുന്നത്. മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്.

കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീന്‍ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീന്‍ ബാബുവിന്റെ മരണത്തില്‍ കാര്യങ്ങള്‍ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും ഇനിയും അങ്ങനെത്തന്നെയാണ് പോകുകയെന്നും അറിയിച്ചു.

See also  കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു,മുൻഷിയിലൂടെ ഏവർ ക്കും സുപരിചിതൻ

Related News

Related News

Leave a Comment