സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി

Written by Taniniram

Published on:

പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സംഗീത സംവിധായകൻ ദീപക് ദേവ്, ശ്യാം പുഷ്ക്കരൻ, എന്നിവരും നടൻ ജയറാം, ഭാര്യ പാർവതി, മക്കളായ മാളവിക, കാളിദാസ് ജയറാം, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

തന്റെ ജീവിത പങ്കാളിയെ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ ദിനത്തിലാണ് സുഷിൻ പരിചയപ്പെടുത്തിയത്. ‘സപ്തമ ശ്രീ തസ്കര’ എന്ന 2014 ൽ പുറത്തിറങ്ങിയ ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന സുഷിൻ പിന്നീട് ‘കിസ്മത്ത്’ എന്ന ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുകയും ചെയ്തു.

അടുത്തിടെ പുറത്തിറങ്ങിയ അമൽനീരദ് ചിത്രം ‘ബോഗയ്ൻ വില്ല’ യിലാണ്‌ സുഷിൻ ഏറ്റവും ഒടുവിൽ സംഗീതം നൽകിയത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിലെ ഗാനത്തിലൂടെ സുഷിനെ തേടിയെത്തുകയും ചെയ്തിരുന്നു.

See also  പ്രധാനമന്ത്രിക്ക് യുക്രൈനിൽ ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം ; ‘ഭാരത് മാതാ കീ ജയ്’,’വന്ദേ മാതരം’ വിളികളോടെ സ്വീകരണം…

Related News

Related News

Leave a Comment