ന്യൂ ഇന്ത്യ ട്രാവൽ കോപ്പറേറ്റീവ് ലിമിറ്റഡിന്റെ കോഴിക്കോട് ശാഖകൾ പ്രവർത്തനമാരംഭിച്ചു

Written by Taniniram

Updated on:

കേന്ദ്ര സർക്കാരിന്റെ 2002 ലെ MSCS ആക്ടനുസരിച്ച് പ്രവർത്തനമാരംഭിച്ച NEW INDIA TRAVEL CO-OPERATIVE LTD. സഹകരണ പ്രസ്ഥാനത്തിൻ്റെ നാല്പത്തിയെട്ടാമത്തെയും കോഴിക്കോട് ജില്ലയിലെ ആദ്യത്തേതുമായ ശാഖ കോഴിക്കോട് YMCA കണ്ണൂർ റോഡിൽ സഫീർ കോംപ്ലക്‌സിലും ,നാല്പത്തിയൊൻപതാമത്തെ ശാഖ പേരാമ്പ്ര AOC മെഗാ ഷോപ്പിങ്ങ് മാളിലും ,അൻപതാമത്തെ ശാഖ കല്ലാച്ചി ആവോലം റോഡിൽ PP കോംപ്ലക്‌സിലും പ്രവർത്തനമാരംഭിച്ചു .

3 ശാഖകളുടെയും ഉദ്ഘാടനം NITC ചെയർമാൻ ശ്രീ രവീന്ദ്രൻ പാലങ്ങാട്ട് ,NITC മാനേജിങ് ഡയറക്ടർ ശ്രീ കെ.പി. മനോജ് കുമാർ എന്നിവർ നിർവ്വഹിച്ചു.

ജുവനൈൽ വിങ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറും തുർക്കിയിൽ വെച്ച് നടന്ന 45 മത് ലോക പഞ്ചഗുസ്തി മത്സരത്തിൽ ഭാരതത്തിന് വേണ്ടി ഇരട്ട സ്വർണ്ണ മെഡൽ നേടിയ വനിതാ ടീം ക്യാപ്റ്റൻ കൂടിയായ ശ്രീമതി മിനി കെ ,കേരള സ്‌റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് ശ്രീ സുനിൽകുമാർ എന്നിവർ കോഴിക്കോട് ശാഖയിലും , പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ V K പ്രമോദ് ,പഞ്ചായത്ത് മെമ്പർ ശ്രീ സജു P M ,ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഫാത്തിമ സഹ്റ ,ഫ്ളവേഴ്സ് ടോപ് സിംഗർ ദേവനശ്രിയ എന്നിവർ പേരാമ്പ്ര ശാഖയിലും , നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹീം ,ഫ്ളവേഴ്സ് TV കോമഡി ഉത്സവം ഫെയിം സുധൻ കൈവേലി എന്നിവർ കല്ലാച്ചി ശാഖയിലും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

പ്രൊജക്ട് ഡയറക്ടർ ഡോ: മുഹമ്മദ് റാഫി, മാർക്കറ്റിംഗ് ഡയറക്ടർ എസ് ബി ബ്രിനേഷ് ചന്ദ്രൻ, ജനറൽ മാനേജർ
എം വിദ്യാസാഗർ ഡയറക്ടർമാരായ KP ജയകൃഷ്ണൻ ,ജയകുമാർ ,സനിത രാജു ,AG Mവിജേഷ് വിജയൻ ,HR രേഷ്മ ഗോപി ,PRO മധു K V സ്റ്റേറ്റ് കോർഡിനേറ്റർമാരായ സന്തോഷ് കുമാർ ,Kസദാനന്ദൻ ,ചിന്തു സതീശൻ ,ഇന്ദിര വിജയൻ ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സാധാരണക്കാർക്ക് സാമ്പത്തിക സുരക്ഷ ലഭ്യമാക്കുന്നതിനുള്ള ഒട്ടേറെ സ്കീമുകൾ അവതരിപ്പിച്ചാണ് NITC യുടെ പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്ക് :0487 2996929 നമ്പറിൽ ബന്ധപ്പെടുക.

കോഴിക്കോട് ബ്രാഞ്ച്‌

പേരാമ്പ്ര ബ്രാഞ്ച്‌

കല്ലാച്ചി ബ്രാഞ്ച്‌

See also 

Related News

Related News

Leave a Comment