‘അമ്മയാണ് അച്ഛന്‍റെ വിജയത്തിന് പിന്നിൽ’ – ഗോകുൽ സുരേഷ്

Written by Web Desk1

Published on:

എന്റെ അമ്മയുടെ മികവ് തന്നെയാണ് അച്ഛന്റെ വിജയത്തിന് പിന്നിൽ എന്നാണ്‌ സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പറഞ്ഞത്. ‘വിജയിച്ച ഏതു സ്ത്രീക്ക് പിന്നിൽ ഒരു പുരുഷനും പുരുഷന് പിന്നിൽ ഒരു സ്ത്രീയും ഉണ്ടാകും. ഒരു അവകാശവാദങ്ങളോ ഒന്നുമില്ലാതെ ഇന്നത് ചെയ്യരുത് അല്ലെങ്കിൽ ഇങ്ങനെ ചെയ്യണം എന്നൊന്നും പറയുന്ന ഒരു ഭാര്യയല്ല അച്ഛന്റേത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് കേന്ദ്ര സഹമന്ത്രിയും അഭിനേതാവുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ് ഗോപി. തന്‍റെ ഭാവിവധുവിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങള്‍ പങ്കുവെക്കുന്ന സുരേഷ് ഗോപിയുടെ ഇന്‍റർവ്യൂവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെയാണ് അച്ഛന്‍റെ വിജയത്തിന് പിന്നിൽ അമ്മയാണെന്ന ഗോകുലിന്‍റെ വാക്കുകള്‍.

അച്ഛന് വളരാനായുള്ള ഇടം ഉണ്ടാക്കിക്കൊടുത്തിട്ടുള്ള, അച്ഛന് വേദനിക്കുമ്പോൾ വളരെ നിശബ്ദമായി ഒരു തുണയായി നിൽക്കുന്ന ഒരു അമ്മയാണ് ഞങ്ങളുടേത്. അച്ഛനു മാത്രമല്ല ഞങ്ങൾക്കും അമ്മ അങ്ങനെയാണ്.
അച്ഛനും അമ്മയും ഇന്നത് ശരി ഇന്നത് തെറ്റ് എന്നൊന്നും പറഞ്ഞു തന്നിട്ടില്ല എല്ലാം ഞങ്ങൾ ഓരോ പ്രായത്തിൽ കണ്ടു മനസ്സിലാക്കി വളർന്നതാണ്. ഞങ്ങൾ ചെയ്യുന്ന തെറ്റുകൾ തിരുത്തി വളരുന്നവരാണ് ഞങ്ങൾ.

എന്റെ അമ്മയുടെ മികവ് തന്നെയാണ് അച്ഛന്റെ വിജയത്തിന് പിന്നിൽ’- ഗോകുൽ. ഒരു തരത്തിലും മുൻധാരണയോ അഴിമതിയോ ഉള്ള രാഷ്ട്രീയക്കാരൻ ആയിരിക്കില്ല തന്‍റെ അച്ഛൻ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അച്ഛൻ മോശം കാര്യങ്ങൾ ചെയ്തതായി തനിക്ക് അറിവില്ലെന്നും ഗോകുൽ പറഞ്ഞു.

നല്ല കാര്യങ്ങൾ ചെയ്തത് അധികം ചർച്ച ചെയ്യപ്പെടുന്നില്ല. ഇത്രയും നല്ലതു ചെയ്തിട്ട് മോശം പറയുമ്പോൾ അത് കേട്ടില്ല എന്ന് നടിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. അച്ഛൻ മന്ത്രി ആയെന്നു കരുതി മക്കളാരും അദ്ദേഹത്തിന്റെ ജോലിയിൽ കയറി ഇടപെടില്ലെന്നും മന്ത്രിയുടെ മകൻ എന്ന നിലയിലല്ല ഒരു പൗരൻ മാത്രമായി നിന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നോക്കിക്കാണുമെന്നും ഗോകുൽ സുരേഷ് പറഞ്ഞു.

അച്ഛൻ മന്ത്രികസേരയിൽ എത്തിയതിനു ശേഷം അച്ഛനെ കണ്ടിട്ടില്ലെന്നും ഇതുവരെ അച്ഛന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ലെന്നും ഗോകുൽ പറഞ്ഞു.

See also  എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി…

Leave a Comment