ഷിയാസിനെ അറസ്റ്റ് ചെയ്യാനുളള പൊലീസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; നാല് കേസിലും മുഹമ്മദ് ഷിയാസിന് ജാമ്യം

Written by Taniniram

Published on:

കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ഷിയാസിന് ജാമ്യം ലഭിക്കുന്നത്.

സ്ഥിരം കുറ്റവാളിയാണ് മുഹമ്മദ് ഷിയാസ് എന്നും 62 കേസുകള്‍ പേരിലുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെ വിടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായതാണ് സംഘര്‍ഷമെന്നും ബോധപൂര്‍വ്വം പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോതമംഗലത്തുണ്ടായത് വൈകാരിക വിഷയമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇടപെടാതിരിക്കാനാകില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.

See also  നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും; പരിഗണനയിൽ 8 ബില്ലുകൾ, സഭ മാർച്ച് 27 വരെ

Leave a Comment