തലസ്ഥാനത്തെ നടുക്കി വെടിവെയ്പ്പ് , കൊറിയർ നൽകാനെന്നു പറഞ്ഞെത്തിയ യുവതി സ്ത്രീക്ക് നേരെ വെടിയുതിർത്തു

Written by Taniniram

Published on:

തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ സിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ സിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്.

See also  കടലക്കറിയില്‍ വിഷം ചേര്‍ത്ത് പിതാവിനെ കൊന്ന ഡോക്ടര്‍ നേപ്പാളില്‍ മരിച്ച നിലയില്‍

Leave a Comment